മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ

 

മാനത്തുള്ളൊരു മുത്തശ്ശിയിന്നലെ
മാവുകൊണ്ടൊരു  നെയ്യപ്പം ചുട്ടൂ
ആകാശവീട്ടിലെ ആയിരം കുഞ്ഞുങ്ങൾ
വായിൽക്കൊതിയോടെ വട്ടമിട്ടൂ

(മാനത്തുള്ളൊരു....)

കുന്നും മലകളും മാമരച്ചില്ലയാൽ
കുഞ്ഞിക്കൈയ്യുകൾ പൊക്കിപ്പിടിച്ചു
താഴെയുള്ളൊരു നീലക്കുളങ്ങൾ
താമരക്കിണ്ണം നീട്ടിപ്പിടിച്ചു

(മാനത്തുള്ളൊരു....)

നെയ്യപ്പം ചുട്ടു പറത്തിന്മേൽ വച്ചു
പയ്യെ മുത്തശ്ശി കണ്ണൊന്നടച്ചു
ഓടിയെത്തിയ വമ്പനാം മേഘം
ഒറ്റയ്ക്കു നെയ്യപ്പം തിന്നുവാൻ നോക്കി

(മാനത്തുള്ളൊരു....)

കൈയ്യിൽ കിട്ടാത്ത നെയ്യപ്പം അതു
പൊട്ടിച്ചാൽ പൊട്ടാത്ത നെയ്യപ്പം
കുഞ്ഞുങ്ങൾക്കെത്താത്ത നെയ്യപ്പം - അതു
തിന്നുവാൻ പറ്റാത്ത നെയ്യപ്പം

(മാനത്തുള്ളൊരു....)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathulloru muthassi innale

Additional Info

അനുബന്ധവർത്തമാനം