ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം

ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം 
കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു 
കരുമാടിക്കുട്ടന്റെ വേഷം കെട്ടി 
പെരിയാറിന്‍ തീരത്ത് പേരാലിന്‍ തണലത്ത് 
മുരളിയുമൂതി ചെന്നിരുന്നു - കണ്ണന്‍ 
മുരളിയുമൂതി ചെന്നിരുന്നു 
ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം 
കരുമാടിക്കുട്ടന്റെ വേഷം കെട്ടി 

പാട്ടിന്റെ സ്വരം കേട്ടു പാര്‍വ്വണചന്ദ്രികപോല്‍
പാല്‍ക്കടല്‍ മാതാവും വന്നിറങ്ങി 
ഗാനത്തിന്‍ ലഹരിയില്‍ ഭൂമിയും മനുഷ്യരും 
വാനിലെ താരങ്ങളും വീണുറങ്ങി 
ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം 
കരുമാടിക്കുട്ടന്റെ വേഷം കെട്ടി 

ബാലഗോപാലനും ദേവിയുമപ്പോള്‍ രണ്ടു 
നീലക്കുരുവികളായ് പറന്നു പോയീ 
അന്നുതൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ 
മന്നും മനുഷ്യരും താരങ്ങളും 

ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം 
കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു 
കരുമാടിക്കുട്ടന്റെ വേഷം കെട്ടി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (2 votes)
guruvaayoorulloru

Additional Info

Year: 
1966
Lyrics Genre: