മാനസേശ്വരീ മാപ്പുതരൂ

മാനസേശ്വരീ - മാപ്പു തരൂ
മാനസേശ്വരീ മാപ്പു തരൂ
മറക്കാന്‍ നിനക്ക് മടിയാണെങ്കില്‍
മാപ്പു തരൂ - മാപ്പു തരൂ 
(മാനസേശ്വരീ..)

ജന്മ ജന്മാന്തരങ്ങളിലൂടെ
രണ്ടു സ്വപ്നാടകരെപ്പോലെ (2)
കണ്ടുമുട്ടിയ നിമിഷം നമ്മള്‍ -
ക്കെന്താത്മ നിര്‍വൃതിയായിരുന്നു (2)
ഓ...
(മാനസേശ്വരീ..)

ദിവ്യ സങ്കല്‍പങ്ങളിലൂടെ
നിന്നിലെന്നും ഞാനുണരുന്നു (2)
നിര്‍വ്വചിക്കാനറിയില്ലല്ലോ
നിന്നൊടെനിക്കുള്ള ഹൃദയവികാരം (2)
ഓ...
(മാനസേശ്വരീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Manaseswaree

Additional Info

Year: 
1969

അനുബന്ധവർത്തമാനം