പാതി മാഞ്ഞ പാട്ടുമായ്
പാതി മാഞ്ഞ പാട്ടുമായ് രാഗസന്ധ്യ മായവേ
ആദ്യമായ് നാമെന്തിനാവോ വേദനിക്കുന്നൂ
വെറുതേ......
വേനലിന്റെ തൂവൽ പൊഴിയും പോലെ (പാതി...)
ഒന്നു മിണ്ടാൻ തോന്നവേ വാക്കുകൾക്കും മൗനമോ
ഉമ്മ വെയ്ക്കാൻ തോന്നവേ സൂര്യതാപം ചുണ്ടിലോ
കാത്തു നില്പൂ മാത്രകൾ കാതരം നിന്നെ
ഇനിയെന്നു കാണുമെന്റെ പ്രിയസന്ധ്യേ (പാതി...)
നോവുലാവും സ്നേഹമായ് പോയ് വരൂ നീ യാമിനീ
ദൂരെ നിന്നും പാടുമെൻ ശ്യാമഗാനം കേൾക്കുവാൻ
വേർപെടാനോ നമ്മളീ വീഥിയിൽ കണ്ടൂ
ഇനിയേതു ജന്മം തിരയും നാം (പാതി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paathi Maanja
Additional Info
ഗാനശാഖ: