കാറ്റോരം ഒരു ചാറ്റൽമഴപ്പൂ
കാറ്റോരം ഒരു ചാറ്റൽമഴപ്പൂ
മാറ്റേറും കുളിർ മാരിമഴപ്പൂ
മഴയും വെയിലും നനയുന്നൂ
മഴവിൽ തെല്ലും നനയുന്നു
മിന്നാമിന്നൽ മെയ്യിൽ മിന്നുന്നൂ
മാനം പോലെ മനസ്സിലാകെയിനി
മൺസൂൺ മേഘങ്ങൾ (കാറ്റോരം..)
മഞ്ഞൂഞ്ഞലിൽ മഴയാടവെ
മായാതെ മായും മൊഴിയിൽ മൗനം പാടുന്നൂ
മുത്താരമായ് മഴ വീഴവേ
മുത്താത്ത മുത്തിൻ ചുണ്ടിൽ പൂന്തേൻ ചിന്തുന്നൂ
മഞ്ചാടി മൊട്ടിന്മേൽ കന്നിമഴ കുളിരുമ്പോൾ
പാൽ പോൽ നിലാവിന്മേൽ പവിഴമഴ കുറുകുമ്പോൾ
ഉള്ളിന്നുള്ളിൽ ഇറ്റിറ്റുന്നു മധുരമാമോർമ്മകൾ (കാറ്റോരം..)
കൺപീലിമേൽ മഴയേകവേ
കാണാതെ കാണും കനവിൽ ചില്ലോ ചിതറുന്നൂ
കാതോരമീ മഴ കേൾക്കവേ
ലോലാക്കു പോലെൻ മനസ്സോ താളം തുള്ളുന്നു
തൂനെറ്റി തൊട്ടാലോ തൂവലുകൾ തൊട്ടാലോ
കാണാ കുറുമ്പിന്മേൽ കൈകൾ പടർന്നാലോ
ചന്നം പിന്നം ചാറുന്നെങ്ങോ വെറുതെയെന്നോർമ്മകൾ (കാറ്റോരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kattoram
Additional Info
ഗാനശാഖ: