ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......

ഇനിയുറങ്ങൂ..... ഇനിയുറങ്ങൂ.......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ഓടിയോടി തളർന്നുകിടക്കുന്നു
ഒരു ഗാനസാമ്രാജ്യ രാജകുമാരൻ
ആശകൾ തന്നുടെ ചുമടും പേറി
അലഞ്ഞു വന്നൊരു രാജകുമാരൻ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഇനിമയങ്ങൂ.....  ഇനിമയങ്ങൂ......
ഇരുൾമുല്ലക്കാട്ടിലെ താരകളേ
കാലത്തിൻ താളൊന്നു മറിഞ്ഞിടുമ്പോൾ
കാലത്തെ നിങ്ങൾ വാടിയാലോ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......

ഇനിമറക്കൂ...... ഇനിമറക്കൂ.....
ഹൃദയത്തിൻ മണിവീണ നാദങ്ങളേ
അഭിലാഷകോടികൾ ചുംബിച്ചുണർത്തും
ആശതൻ മധുമാസ ശലഭങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ......
മനതാരിൽ മലരിടും സ്വപ്നങ്ങളേ
മാനവ വ്യാമോഹപുഷ്പങ്ങളേ
ഇനിയുറങ്ങൂ...... ഇനിയുറങ്ങൂ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
iniyurangoo iniyurangoo

Additional Info

അനുബന്ധവർത്തമാനം