ജീവിതമെന്നൊരു തൂക്കുപാലം

ആരാരോ ആരാരോ ആരാരോ ആരിരാരോ

ജീവിതമെന്നൊരു തൂക്കുപാലം
ജീവികള്‍ നാമെല്ലാം സഞ്ചാരികള്‍
അക്കരെക്കെത്താന്‍ ഞാന്‍ ബുദ്ധിമുട്ടുമ്പോള്‍
ഇക്കരെ നീയും വന്നതെന്തിനാരോമല്‍ കുഞ്ഞേ
ആരാരോ ആരാരോ ആരാരോ ആരിരാരോ

വഴിയറിയാതെ വഴിയറിയാതെ
വലയുകയായിരുന്നൂ ഞാന്‍
വലയുകയായിരുന്നൂ
പാഥേയമില്ലാത്ത ദാഹനീരില്ലാത്ത
പദയാത്രയായിരുന്നൂ
വിധിതന്ന നിധിയാണു നീയെങ്കിലും
വിലപിക്കയാണെന്റെ മാനസം
ആരാരോ ആരാരോ ആരാരോ ആരിരാരോ

കടലറിയാതെ കരയറിയാതെ
അലയുകയായിരുന്നൂ ഞാന്‍
അലയുകയായിരുന്നൂ
നങ്കൂരമില്ലാത്ത പങ്കായമില്ലാത്ത
നാവികനായിരുന്നു
കരളിന്റെ കുളിരാണു നീയെങ്കിലും
കരയുകയാണെന്റെ മാനസം
ആരാരോ ആരാരോ ആരാരോ ആരിരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Jeevithamennoru thookkupaalam

Additional Info

അനുബന്ധവർത്തമാനം