ചിഞ്ചില്ലം ചിലും ചിലും

ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - നിന്റെ
അമ്മാങ്കുടത്തില്‍ തേനോ പാലോ
തെന്‍മല പൂങ്കുറത്തി
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറവാ - എന്റെ
അമ്മാങ്കുടത്തില്‍ തേനല്ല പാലല്ല
കന്മദം കസ്തൂരി

ചീകിക്കെട്ടിയ പീലിച്ചുരുള്‍മുടി
എങ്ങനെയഴിഞ്ഞതെടീ - കുറത്തി
എങ്ങനെയഴിഞ്ഞതെടീ 
താഴ്വരക്കാട്ടിലെ തെക്കന്‍കാറ്റത്ത്
താനെയഴിഞ്ഞതെടാ - കുറവാ ‌
താനെയഴിഞ്ഞതെടാ
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - എന്റെ
ശിങ്കാര പൂങ്കുറവാ

മൂക്കില്‍ കിടന്നൊരു മുക്കാണി മുക്കുത്തി
എങ്ങനെ പോയിതെടീ - കുറത്തി
എങ്ങനെ പോയിതെടീ 
കാവേരിയാറ്റില്‍ ഞാന്‍ കുളിക്കാന്‍ പോയപ്പോ
കാണാതെ പോയതെടാ - കുറവാ‌
കാണാതെ പോയതെടാ
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - എന്റെ
ശിങ്കാര പൂങ്കുറവാ

ഏഴുകടലോടിവന്നൊരീ പൂഞ്ചോല
എങ്ങിനെ കീറിയെടീ - കുറത്തി
എങ്ങിനെ കീറിയെടീ 
ആര്യങ്കാവില്‍ ഞാന്‍ ചുള്ളിക്കു പോയപ്പോ
അതു്കൊണ്ടു് കീറിയെടാ - കുറവാ
അതു്കൊണ്ട് കീറിയെടാ
ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - എന്റെ
ശിങ്കാര പൂങ്കുറവാ

ആട്ടോം പാട്ടും കഴിഞ്ഞിന്നു രാത്രിയില്‍
വീട്ടില്‍ ചെല്ലുമ്പം - കുറത്തീ
വീട്ടില്‍ ചെല്ലുമ്പം
കവിളിലീ കൈനഖകല വീണകാര്യം
കണ്ടുപിടിക്കുംഞാന്‍ - കുറത്തീ
കണ്ടുപിടിക്കും ഞാന്‍

ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം
ശിങ്കാര പൂങ്കുറത്തി - നിന്റെ
അമ്മാങ്കുടത്തില്‍ തേനോ പാലോ
തെന്‍മല പൂങ്കുറത്തി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chinchila chilu chilu

Additional Info

അനുബന്ധവർത്തമാനം