ആലോലം താലോലം
ആലോലം താലോലം പൂങ്കാവനത്തിലൊ
രരയന്നമുണ്ടായിരുന്നു (2)
കൂട്ടിലവൾക്കൊരിണക്കിളി പൈങ്കിളി
കൂട്ടിനുമുണ്ടായിരുന്നൂ
ആരീരോ.. (4)
അരയന്നപ്പെണ്മണിയും അവൾ പെറ്റ കണ്മണിയും
അന്നൊരമാവാസിരാവിൽ
കാവിലെ കാർത്തികയുത്സവകാലത്ത്
കഥകളി കാണാൻ പോയ്
കഥകളി കാണാൻ പോയ്
അഞ്ചഴകുള്ളൊരു പെണ്ണിന്റെ വേഷത്തിൽ
പഞ്ചവങ്കാട്ടിലെ നീലി
ആയിരം താമര കണ്‍വല വീശി
ആൺകിളിയേ കൊണ്ടേ പോയ്
ആൺകിളിയേ കൊണ്ടേ പോയ്
(ആലോലം..)
പഞ്ചവൻ കാട്ടിൽ കരിമ്പനച്ചോട്ടിൽ
പെൺകിളി നിന്നു കരഞ്ഞൂ
പാവം പെൺകിളി നിന്നു കരഞ്ഞൂ
ഇന്നും കാണാമവളുടെ തോരാത്ത
കണ്ണീരൊഴുകിയ കാട്ടരുവി
ആരീരോ.. (4)
(ആലോലം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Alolam thalolam
Additional Info
ഗാനശാഖ: