ശില്പികളേ ശില്പികളേ

ശില്പികളേ - ശില്പികളേ
കലയുടെ രാജശില്പികളേ
കല്പനയുടെ വെണ്ണക്കല്ലില്‍ 
കൊത്തിയതാരുടെ രൂപം
ആരുടെ മായാരൂപം
ശില്പികളേ ശില്പികളേ

കാമദേവനാണെങ്കില്‍
കണ്മുനയാലമ്പെയ്യും 
മാദകമായ വികാരവുമായ് ഞാന്‍ 
മയൂരനര്‍ത്തനമാടും - ഞാന്‍ 
മയൂരനര്‍ത്തനമാടും
ശില്പികളേ  ശില്പികളേ
കലയുടെ രാജശില്പികളേ

കാര്‍മുകില്‍വര്‍ണ്ണനാണെങ്കില്‍ ഞാന്‍
ഗോപകുമാരികയാകും - ഒരു
ഗോപകുമാരികയാകും
കാളിന്ദിയില്‍ നീരാടുമ്പോള്‍ 
കണ്ണാല്‍ മാടി വിളിക്കും - കള്ള
ക്കണ്ണാല്‍ മാടി വിളിക്കും
ശില്പികളേ  ശില്പികളേ
കലയുടെ രാജശില്പികളേ

വസന്തപുഷ്പരഥത്തില്‍ സ്ത്രീയുടെ
വളകള്‍ കിലുങ്ങുമ്പോള്‍
മഹര്‍ഷിയാകിലും ഈശ്വരനാകിലും
ഉണരുകയില്ലേ ഈ മലര്‍മിഴി
വിടരുകയില്ലേ - വിടരുകയില്ലേ

ശില്പികളേ ശില്പികളേ
കലയുടെ രാജശില്പികളേ
കല്പനയുടെ വെണ്ണക്കല്ലില്‍ 
കൊത്തിയതാരുടെ രൂപം
ആരുടെ മായാരൂപം
ശില്പികളേ ശില്പികളേ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shilpikale

Additional Info

അനുബന്ധവർത്തമാനം