പണ്ടൊരു രാജ്യത്തൊരു
പണ്ടൊരു രാജ്യത്തൊരു
രാജ്യത്തൊരു രാജകുമാരി
പഞ്ചമിരാവിൽ പൊന്നും
തൊട്ടിലിലാടിയുറങ്ങി
(പണ്ടൊരു... )
ആയിരമോമൽക്കണ്ണുകളോടെ
അമ്മയടുക്കലിരുന്നു
അമ്മയ്ക്കൊരു മകളല്ലിപ്പൂമകള -
വളൊരു കുസൃതിക്കാരി
(പണ്ടൊരു... )
അങ്ങനെയങ്ങനെയന്നൊരു രാത്രിയിൽ
അമ്മയുറങ്ങിപ്പോയി
കർക്കടകക്കരിമുകിലുകളവളെ
കറുത്ത വാവിനു നൽകി
(പണ്ടൊരു... )
മാനത്തമ്മയുറക്കമുണർന്നൂ
മകളെത്തേടിയലഞ്ഞൂ
കറുത്ത വാവിൻ കല്ലറയിങ്കൽ
കണ്മണി നിന്നു കരഞ്ഞൂ
അടുത്തു രാത്രിയിൽ മകളുടെ പുഞ്ചിരി
യമ്മയൊത്തിരി കണ്ടൂ
കറുത്ത മതിലിനു മീതേ മകളുടെ
മണിക്കിരീടം കണ്ടൂ
പണ്ടൊരു രാജ്യത്തൊരു
രാജ്യത്തൊരു രാജകുമാരി
പഞ്ചമിരാവിൽ പൊന്നും
തൊട്ടിലിലാടിയുറങ്ങി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandoru rajyathoru
Additional Info
ഗാനശാഖ: