ഗീതേ ഹൃദയസഖി ഗീതേ
ഗീതേ.. ഹൃദയസഖീ ഗീതേ ഗീതേ..ഗീതേ..
കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണു നീ
കണ്ണുനീരിൻ ചുഴിയിൽ വീണൊരു
കൽപകത്തളിരാണുനീ - ഗീതേ ഹൃദയസഖീ ഗീതേ
പ്രാണനാളം പുകഞ്ഞു കത്തുന്ന പാവകജ്വാലയാണു നീ
കാത്തിരുന്ന മുരളി കാണാത്ത
ഗാനമാധുരിയാണു നീ - ഗീതേ ഹൃദയസഖീ ഗീതേ
സ്നേഹസിന്ധു കടഞ്ഞു കിട്ടിയ ദേവനന്ദിനിയാണു നീ
മോഹഭംഗങ്ങൾ കൊണ്ടു തീർത്തൊരു
സാലഭഞ്ജികയാണു നീ - ഗീതേ ഹൃദയസഖീ ഗീതേ
ഭ്രാന്തെടുത്തൊരു തെന്നൽവീശിയ പാതിരാമലരാണു നീ
വീണപൂവെ വസന്തപൗണ്ണമി
വീണ്ടുമൊന്നു വിടർത്തുമോ
നിന്നെ വീണ്ടുമൊന്നു വിടർത്തുമോ
ഗീതേ - ഹൃദയസഖീ ഗീതേ
കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണു നീ
കണ്ണുനീരിൻ ചുഴിയിൽ വീണൊരു
കൽപകത്തളിരാണുനീ - ഗീതേ ഹൃദയസഖീ ഗീതേ
ഗീതേ... ഗീതേ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Geethe hridayasakhi geethe