മാവു പൂത്തു തേന്മാവു പൂത്തു

മാവു പൂത്തു തേൻമാവു പൂത്തു
മാനോടും മലഞ്ചരുവിൽ
മയിലാടും മലഞ്ചരുവിൽ
വാകപൂത്തു - നെന്മേനിവാക പൂത്തു
മാവു പൂത്തു തേൻമാവു പൂത്തു

ഗാനത്തിൽ കുളിച്ചു നിൽക്കും
ഗ്രാമമാം കന്യകതൻ മാറിടമണിയുന്ന
മാണിക്യ പൊൻപതക്കം പോലെ
ആറ്റിന്റെ കരയിൽ...
ആറ്റിന്റെ കരയിൽ കുടയേന്തി നില്പൂ
ആറ്റുവഞ്ചി -പൂത്തൊരാറ്റുവഞ്ചി
മനസ്സു പോലെ -എന്റെ മനസ്സു പോലെ
മാനോടും മലഞ്ചരുവിൽ
മയിലാടും മലഞ്ചരുവിൽ
പറന്നുപാടി പൈങ്കിളി പറന്നുപാടി
മാവു പൂത്തു തേൻമാവു പൂത്തു

പൂജയ്ക്കു പൂവൊരുങ്ങും പൊന്മലതന്‍ പടവില്‍
പുലരിതളിക്കുന്ന പുണ്യാഹമെന്നതു പോലെ
മലരുകള്‍ തോറും....
മലരുകള്‍ തോറും കുളിരേന്തി നില്പൂ
മഞ്ഞുതുള്ളി -തുടിക്കും മഞ്ഞുതുള്ളി
മനസ്സുപോലെ -എന്റെ മനസ്സുപോലെ
മാനോടും മലഞ്ചരുവിൽ
മയിലാടും മലഞ്ചരുവിൽ
ഉഷസ്സുയര്‍ന്നൂ -പൊന്നൊളി പടര്‍ന്നുയര്‍ന്നൂ
മാവു പൂത്തു തേൻമാവു പൂത്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
maavu poothu thenmaavu poothu

Additional Info

അനുബന്ധവർത്തമാനം