ദേവിയേ ഭഗവതിയേ

ദേവിയേ ഭഗവതിയേ മഹാമായേ

ആലവട്ടം വെൺ ചാമരം ആടി വായൊ

അമ്മങ്കുടം വെള്ളിക്കുടം ആടിവായോ

പള്ളിവാളിൻ പൊന്നൊളിയിൽ പാടിവായോ

പമ്പമേളം കേട്ടു പാദം തേടിവായോ (ആലവട്ടം..)

ശ്രീരംഗം ഭഗവതിക്കു താലപ്പൊലി

ശ്രീ വാഴും കോവിലിലെ താലപ്പൊലി

ഇളം കന്നിപ്പെണ്മണികൾ തുളുമ്പി വരുന്നേ

തിരുക്കോവിൽ പൂവെളിച്ചം വിളമ്പി വരുന്നേ (ആലവട്ടം..)

തെറ്റിമൂട്ടിൽ വാണരുളും ഭദ്രകാളീ

ഇഷ്ടജനരക്ഷകയാം ഭദ്രകാളീ

ദാരികന്റെ തലയറുത്ത ഭദ്രകാളീ

ചണ്ഡികയായ് നൃത്തമാടും ഭദ്രകാളീ

ദീപത്തളികകളായ് മനസ്സുകൾ വിടർന്നേ

ദീനരാമടിയങ്ങൾ നിൻ മുന്നിൽ നിരന്നേ

മനക്കണ്ണു തുറന്നു നീ ദർശനം തരണേ

മഹിഷാസ്സുരമർദ്ദിനീ മഹാകാളീ ( ആലവട്ടം..)