അരയാൽ മണ്ഡപം

അരയാൽമണ്ഡപം കുളിച്ചുതൊഴുതുനിൽക്കും
ഇടവപ്പാതി പുലർവേളയിൽ..
മഴയത്തും അണയാത്ത മന്മഥദീപമാ‍യ്
മമ സഖി നീ കോവിൽനടയിൽ നിന്നൂ...നടയിൽ നിന്നൂ
(അരയാൽ..)

ഉലയും വാർകുഴലിൽ വനമല്ലിമാലയുമായ്..ആ... (ഉലയും)
ഉഷഃസ്സന്ധ്യ കുടചൂടി ഉയരേ നിന്നു..
ഇരുകന്യമാർക്കിടയിൽ കവിയുടെ മനസ്സുമായ്
ഇവൻ മോഹവസന്തമായ് നിറഞ്ഞു നിന്നൂ..നിറഞ്ഞു നിന്നൂ..
(അരയാൽ..)

ഉണരും വിപഞ്ചികയിൽ ഹംസധ്വനികളുമായ്..ആ.. (ഉണരും)
ഉഷഃകാല സമീരണൻ വഴിനടന്നു ..
ശിവക്ഷേത്ര സന്നിധിയിൽ ഇളംകൂവളത്തിലകൾ
അനവദ്യ നിമിഷങ്ങൾ അടർന്നു വീണു..അടർന്നു വീണൂ..
(അരയാൽ..)