വെള്ളിലക്കൂടാരം - D
വെള്ളിലക്കൂടാരം കണ്ണിലൊരാകാശം
അല്ലിയിളംതേനുണ്ടു മദിക്കാൻ വെള്ളരിത്തുമ്പീ വാ
നല്ലൊരു നാളല്ലേ നമ്മുടെ രാവല്ലേ
ഇത്തിരി വെട്ടം കൈയ്യിലൊതുക്കാം മുത്തം കൈമാറാം
(വെള്ളിലക്കൂടാരം...)
തത്തച്ചുണ്ടിൽ പാട്ടില്ലേ
പുത്തൻ വണ്ടിനു കൂട്ടില്ലേ
പൂവിനു നോവല്ലേ രാവിനു തീയല്ലേ
മുത്തം നൽകാൻ ഞാനില്ലേ
മുത്തിനു വേറേ പോകല്ലേ
രാക്കിളി നീയല്ലേ പൂക്കണിയായില്ലേ
നിന്നരികിൽ പ്രിയസഖിതൻ കുളിരൊഴുകും നിറനിശയിൽ
പന്തലിടാൻ വായോ തങ്കനിലാവേ നീ
ഇനി വിരിയും പുലരികളും
പുതുമകൾതൻ കഥ പറയും ഓ ഓഹോഹോ
(വെള്ളിലക്കൂടാരം...)
പുത്തൻ വർഷം വന്നില്ലേ
പൂത്തിരിയായി തീർന്നില്ലേ
തേൻമഴ പെയ്തില്ലേ മാൻമിഴി വന്നില്ലേ
ഇത്തിരിവെട്ടം തോർന്നില്ലേ
ഇക്കിളികൊണ്ടു പൊതിഞ്ഞില്ലേ
പത്തരമാറ്റല്ലേ പഞ്ചമി നീയല്ലേ
അലകടലും ലഹരികളിൽ
പതപതയും മധുചഷകം
മണ്ണൊരു സന്ദേശം വിണ്ണൊരു സംഗീതം
അഴലുകളേ വഴിപിരിയാം
ഇരവുകളേ വിട പറയാം ഓ
ഓഹോഹോ
(വെള്ളിലക്കൂടാരം...)