മാണിക്ക്യമുത്ത്

മാണിക്യമുത്ത് മാരന്റെ സ്വത്ത്
മനക്കാമ്പു നോവും എന്നും നിന്നെയോർത്ത്
മിണ്ടാനുമില്ലൊരു വാക്ക് ഓ...
കണ്ടാലുമില്ലൊരു നോക്ക്
(മാണിക്യമുത്ത്...)

കന്നിത്തിങ്കൾപ്പിറയില്ലേ ഓ...
കണ്ണിൽ നീലക്കടലല്ലേ ഓ...
ഓർമ്മച്ചെപ്പിൽ നീ പൊന്നേ 
കോഹിന്നൂറിൻ ചന്തം
മിണ്ടാത്തത്തേ നീയും ഞാനും പണ്ടേ തീയും കാറ്റും പോലെ
ഒരു സ്വപ്നം കടം തരാനില്ലേ
ചിരിക്കുള്ളിൽ മീൻവലയല്ലേ
(മാണിക്യമുത്ത്...)

കാലിൽ തിരയുടെ കൊലുസ്സില്ലേ ഓ...
കാണാമറുകിനു* ഓ...
ലില്ലിപ്പൂവേ നീ ഇന്നെൻ ചില്ലതേടി പോരൂ
കണ്ണീരില്ലാ കാറുംകോളും കണ്ണേ നമ്മെ തേടി വരില്ല
നിനക്കെന്റെ മൊഹബ്ബത്തിൻ ശേല്
നിലാവിന്റെ പട്ടുറുമാല്
(മാണിക്യമുത്ത്...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanikyamuthu

Additional Info

Year: 
1998