ഗന്ധർവ്വരാവിന്റെ

ഗന്ധർവ്വരാവിന്റെ ഹൃദയനിമന്ത്രണം
പാതിരാ കോകിലമേറ്റു പാടി
പൂമുഖവാതിൽ തുറന്നുവരൂ 
ഈ പടവുകൾ മെല്ലേ ഇറങ്ങിവരൂ
അഭൗമഭംഗികൾ തേടി വരൂ
(ഗന്ധർവ്വരാവിന്റെ...)

യൗവ്വനസ്വപ്നങ്ങൾ ചിറകറ്റു വീണൊരീ
മൂകസൗധത്തിനു മേലെ
ഏതോ നവവധു ചൂടുവാൻ മോഹിച്ച
വെൺതാരഹാരം പോലെ
അണയാത്ത പൗർണ്ണമി പൂത്തു
വീണ്ടും അമരാഭിലാഷം തളിർത്തു
ഗന്ധർവ്വരാവിന്റെ ഹൃദയനിമന്ത്രണം
പാതിരാ കോകിലമേറ്റു പാടി

ചന്ദ്രകാന്തങ്ങളിൽ അലിയുമീ ജന്മങ്ങൾ
എല്ലാം ഒരാൾക്കുള്ളതല്ലേ
കൊഴിയാത്ത പൂക്കളും ഇരുളാത്ത മേഘവും 
എന്നും നമുക്കുള്ളതല്ലേ
പൂത്തിരുവാതിരയായി ഇന്ദു-
കിരണങ്ങൾ ഊഞ്ഞാലു കെട്ടി
(ഗന്ധർവ്വരാവിന്റെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gandharvaravinte

Additional Info

Year: 
1998

അനുബന്ധവർത്തമാനം