പൂർണ്ണത തേടും ദീപങ്ങൾ
പൂർണ്ണത തേടും ദീപങ്ങൾ
ലാവണ്യ കാമനകൾ
വ്രതശുദ്ധയാകുമീ ധനുമാസ-
വധുവിന്റെ ആത്മസമർപ്പണങ്ങൾ
ആതിര മെല്ലെ വിടർത്തിയ പാതിരാ-
പ്പൂവിൻ നിവേദനങ്ങൾ
(പൂർണ്ണത...)
ഇണയുടെ ഹൃദയതടങ്ങളിൽ
വീശുന്ന രജനീസമീരനിൽ
ഒരു കാത്തിരിപ്പിന്റെ മറുവാക്കു പോലൊരു പരിമളം പടരുമ്പോൾ
ഹൃദയത്തുടിപ്പുകൾ പാറിയെത്തും
മൃദുലത മനസ്സിൽ വിരുന്നു കൂടും
(പൂർണ്ണത...)
രാഗതപസ്വിനി പൂജിച്ചു നിൽക്കുന്ന
മച്ചകമേടയിൽ
നെടുമംഗലത്തിന്റെ വരദാനം പുഷ്പം
നീ ചൂടിയൊരുങ്ങുമ്പോൾ
ഹൃദയത്തുടിപ്പുകൾ പാറിയെത്തും
മൃദുലത മനസ്സിൽ വിരുന്നു കൂടും
(പൂർണ്ണത...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poornatha thedum deepangal
Additional Info
Year:
1998
ഗാനശാഖ: