കൊല്ലം കണ്ടാൽ

കൊല്ലം കണ്ടാൽ ഇല്ലം വേണ്ട
കൊച്ചി കണ്ടാൽ അച്ചീം
വേണ്ട
കള്ളു കണ്ടാൽ തള്ളേം പിള്ളേം
തെല്ലോളം വേണ്ടേ വേണ്ടേ
വേണ്ടേ

(കൊല്ലം...)

മാനത്തേയ്‌ക്ക് പറക്കാനും
മണ്ണിൽത്തന്നെ
കിടക്കാനും
കരയാനും ചിരിക്കാനും തല്ലുകൊള്ളാനും
കള്ള് നല്ല മരുന്നാണല്ലോ,
മരുന്നാണല്ലോ

(കൊല്ലം...)

കല്യാണം കഴിയാത്ത ചെറുപ്പക്കാരുടെ
കൺ
കണ്ട ദൈവമേ - കള്ളേ
സ്വർഗ്ഗമെന്നത് നീയാണെന്നത്
സത്യം... സത്യം... സത്യം...

സത്യം ശിവം സുന്ദരം...

(കൊല്ലം...)

പെണ്ണവളിണങ്ങാതെ
പുറം‌തിരിഞ്ഞിരിപ്പല്ലേ
തണ്ണിയടി സ്വാമീ.... സ്വാമിയേ....
കിറുങ്ങിക്കിറുങ്ങി
വാ കറങ്ങിക്കറങ്ങി വാ
കണ്ണേ പൊന്നേ കള്ളേ....

(കൊല്ലം...)