ആരും ആരും പിന്‍വിളി

ആരും ആരും പിന്‍വിളി വിളിച്ചില്ലാ
ഭിക്ഷാപാത്രത്തിൽ അലിവിന്റെ ജലതീർത്ഥം പകർന്നില്ലാ
മനസ്സിന്റെ മഴക്കാടു കത്തുമ്പോൾ (2)
മാനത്തെ കാരുണ്യമേഘങ്ങൾ പെയ്തില്ലാ
(ആരും....)

ഉള്ളിലൊളിപ്പിച്ച മൗനസമുദ്രങ്ങൾ 
തിരതല്ലി തകർന്നതും കണ്ടില്ലാ (2)
വേനൽ നിലാവായ് മിഴികളിൽ പെയ്യുന്ന
വേദനയാരും കണ്ടില്ലാ (2)
എന്റെ ജന്മം വിഫലമെന്നറിഞ്ഞില്ലാ
(ആരും....)

മോഹിച്ചു ഞാൻ കാത്ത സ്നേഹനക്ഷത്രവും
എരികനൽ ജ്വാലയായ് പൊള്ളുന്നു (2)
എന്നുമുദാരമായ് നെഞ്ചിലുലാവുന്ന
മൗനസങ്കീർത്തനം മായുന്നു (2)
എന്റെ ജന്മം സഫലമെന്നറിയുന്നോ
(ആരും....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aarum pinvili vilichilla

Additional Info

Year: 
2001

അനുബന്ധവർത്തമാനം