യേശുനായകാ
യേശുനായകാ യേശുനായകാ
ജീവദായകാ ജീവദായകാ
നീ മാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍ (2)
പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍ (2)
പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍ (2)
കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
കാലു മുടന്തിയ കുഞ്ഞാടിനും കുരുടനും നീ തുണയായി (2)
പാപികള്‍ക്കും മിണ്ടാപ്രാണികള്‍ക്കും (2)
ദൈവമേ നീ തുണയായി തുണയായി
നിന്മുന്നില്‍ നോവുമായി യാചിച്ചു നില്‍ക്കുമീ
ഞങ്ങളേ കാക്കേണമേ കാക്കേണമേ
യേശുനായകാ ജീവദായകാ
നീമാത്രമാണീ കണ്ണീര്‍ തുടയ്ക്കാന്‍
പാവമാം ഞങ്ങടെ പ്രാര്‍ത്ഥന കേള്‍ക്കുവാന്‍
പാവനസ്നേഹത്താല്‍ പുല്‍കിടുവാന്‍
കാരുണ്യവാനായ പിതാവേ ഞങ്ങള്‍ക്കു കൂട്ടായിരിക്കേണമേ
രാത്രിയില്‍ ഞങ്ങള്‍ക്കു വെട്ടമായും അപ്പവും അന്നമായും (2)
കൂടുകള്‍ തേടും കുരുന്നുകള്‍ക്കായ് (2)
കൂടാരമായും വരൂ (2)
നിന്മുമ്പില്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു നില്‍ക്കുമീ
ഞങ്ങളേ കാക്കേണമേ
കാക്കേണമേ
യേശുനായകാ യേശുനായകാ
ജീവദായകാ ജീവദായകാ
യേശുനായകാ യേശുനായകാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Yesunayaka
Additional Info
ഗാനശാഖ: