അല്ലിക്കള്ളില് വെള്ളം
അല്ലിക്കള്ളില് വെള്ളം കൂട്ടി
തമ്പ്രാനെന്നെ പറ്റിച്ചേ
ആര്യൻ നെല്ലിലു പതിരും കൂട്ടി
തമ്പ്രാനെ ഞാനും പറ്റിച്ചേ
പൂക്കിരി കോലോത്തെ
പോക്കിരിച്ചെക്കാ
ആളറിയാതെ കളിക്കരുതേ
എമ്പ്രാനായാലും യജമാനായാലും
എല്ലു വലിച്ചൂരി ചെണ്ട കൊട്ടും
അല്ലിക്കള്ളില് വെള്ളം കൂട്ടി
തമ്പ്രാനെന്നെ പറ്റിച്ചേ തകതകതോം
ആര്യൻ നെല്ലിലു പതിരും കൂട്ടി
തമ്പ്രാനെ ഞാനും പറ്റിച്ചേ
ആനപ്പൊറത്തിരുന്നു
അമ്പലം ചുറ്റുന്നോന്
അങ്ങാടിപ്പട്ടിയെ പേടിക്കണോ
ഒരലുമ്മേ കുത്തിയിരുന്ന്
ഒറക്കം തൂങ്ങ്യാല്
ഒലക്കേടേ മൂടയ്യാ മണ്ടേല്
അല്ലിക്കള്ളില് വെള്ളം കൂട്ടി
തമ്പ്രാനെന്നെ പറ്റിച്ചേ
ആര്യൻ നെല്ലിലു പതിരും കൂട്ടി
തമ്പ്രാനെ ഞാനും പറ്റിച്ചേ
തിത്തിന്നം തെയ്യന്താനാ
തകതിന്നം തെയ്യന്താ
തിത്തിന്നം തെയ്യന്താനാ
തകതിന്നം താ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Allikkalilu vellam
Additional Info
Year:
2001
ഗാനശാഖ: