ഉത്രാളിക്കാവിലെ

ഉത്രാളിക്കാവിലെ പട്ടോലപ്പന്തലിൽ
കുളിരമ്പിളിവളയങ്ങൾ
തോരണമായി
മഞ്ഞിലത്തുമ്പികളെ കൊഞ്ചിയുണർത്താൻ
അണിയറയിൽ പൂപ്പടതൻ
ആരവമായി

(ഉത്രാളി...)

മരതകമഞ്ജരികൾ
തോടയണിഞ്ഞു...
കാഞ്ചനവിളനിലം നിറപറയേകി...
പാരിജാതത്തിലെ നന്മണിക്കൊമ്പിലായ്

ശ്യാമവസന്തം കൊടിയേറി...

(ഉത്രാളി...)

നിറനാഴിപ്പഴമയിൽ
മേടമണിഞ്ഞു...
താലിയിൽ ആലിലക്കണ്ണനുണർന്നൂ...
ഉള്ളലിവെല്ലാം മണ്ണിനു
നൽകുമീ
പൈമ്പുഴയേതോ കഥ പാടി...

(ഉത്രാളി...)

Uthralikkavile by KANNAN THIRUMANIVENKIDAPURAM