പാതിരാക്കൊമ്പിലെ

പാതിരാക്കൊമ്പിലെ
തേൻ‌കുയിൽക്കുഞ്ഞിന്...
പൂങ്കാറ്റിൻ മുളങ്കുഴൽ വീണുകിട്ടി...
അതിലായിരം രാഗങ്ങൾ പതിച്ചുകിട്ടി...

(പാതിരാ...)

ഇളവെയിലിൻ നാട്ടിലും വെള്ളിനിലാപ്പാടിലും
പാട്ടിന്റെ പുതുമാരി പെയ്‌തലിഞ്ഞു...
സ്‌നേഹസുഗന്ധമായ് പൂവിളം മനസ്സുകൾ
ആ ഗാനം സാന്ദ്രമായ് ഏറ്റുപാടി
ആജന്മബന്ധം നുകർന്നു നിന്നു

(പാതിരാ...)

കരിനിഴലിൻമേട്ടിലെ കരിമുകിലിൻ കൂട്ടിലായ്
ഒരുനാളാ രാക്കിളി വീണുപോയി....
കാറ്റിന്റെ കൈകളെ താരിളം കുരുന്നുകൾ
വെറുതേ വെറുതേ പഴി പറഞ്ഞു
ആർദ്രസംഗീതം ഓർത്തുനിന്നൂ

(പാതിരാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paathiraakkombile

Additional Info

അനുബന്ധവർത്തമാനം