പൂവരമ്പിൻ താഴെ
പൂവരമ്പിൻ താഴെ പൂക്കളം തീർത്തു
തുളസിപ്പൂവിലും തുള്ളിമഞ്ഞിൻ വെണ്ണ നേദിച്ചു
പുലരിക്കൈകളെൻ നെറ്റിയിൽ കുങ്കുമം തൊട്ടൂ
ഹരിചന്ദനം തൊട്ടൂ... ഹരിചന്ദനം തൊട്ടൂ...
(പൂവരമ്പിൻ...)
തൂവാനം താണിറങ്ങും വെള്ളിമേട്ടിൻ മേലേ
വാർമേഘപ്പൈക്കിടാങ്ങൾ ഇളകിമേയും നേരം
ആനന്ദക്കണിവിളക്കിലൊരായിരം കതിരുമായ്
പിൻവിളക്കുകൾ തൂമണ്ണിൽ പൊൻകണങ്ങൾ തൂവീ
നാളങ്ങൾ സുകൃതമായ് തെളിഞ്ഞുനിൽക്കേ...
മാധവം മധുലയം നുണഞ്ഞിരിക്കേ...
(പൂവരമ്പിൻ...)
വിണ്ണിലിളകും തെളിനിലാവിൻ പൈമ്പാൽക്കിണ്ണം
നാലുകെട്ടിൻ പൊന്നരങ്ങിൽ തുളുമ്പും നേരം
ആരോരും കാണാതെ നെയ്‌തലാമ്പൽക്കടവിൽനിന്നൊരു
രാജഹംസം മെല്ലെ വന്നാ പാൽ നുണഞ്ഞേ പോയ്
ദൂരേ പാർവ്വണം തരിച്ചു നിൽക്കേ...
ഉദയമായ് അരയന്നമുണർന്നിരിക്കേ...
(പൂവരമ്പിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Poovarambin thazhe
Additional Info
ഗാനശാഖ: