തിങ്കൾ തേരിറങ്ങി വാ
തിങ്കൾത്തേരിറങ്ങി വാ
തങ്കത്താരദീപമേ
കൊഞ്ചിക്കൂടണഞ്ഞു വാ
നെഞ്ചിൽ ചായുറങ്ങുവാൻ
നാട്ടുമാവുകൾ പാട്ടുമൂളും
കാട്ടുചില്ലയിൽ ചേക്കേറാൻ
മഞ്ഞുതുമ്പികൾ തൊട്ടിലാട്ടും
കുഞ്ഞുപൂവിലെ തേൻതലോടാം
വെണ്ണിലാവു പെയ്തിറങ്ങുമാറ്റിറമ്പിലൂടെ
തിങ്കൾത്തേരിറങ്ങി വാ
തങ്കത്താരദീപമേ
കൊഞ്ചിക്കൂടണഞ്ഞു വാ
നെഞ്ചിൽ ചായുറങ്ങുവാൻ
ചെണ്ടണിഞ്ഞുലഞ്ഞു നിന്ന
ചെമ്പനീർപളുങ്കുപോലെ
മിന്നി നിൽക്കുമെന്റെ പുണ്യമേ
നിന്നെയെന്റെ മാറണഞ്ഞ
മഞ്ഞു മുത്തുമാലയാക്കി
ഇമ്പമോടെ ഒന്നു പുൽകിടാം
അന്തിവാനിലെ പൊയ്കയിൽ
നീന്തിവന്നൊരെൻ ഹംസമേ
മെല്ലമെല്ലെ ഓമനിച്ചുരിക്കിടാം ഞാൻ
മഞ്ഞുവച്ച ഒരുമ്മ വെച്ചീടാം
തിങ്കൾത്തേരിറങ്ങി വാ
തങ്കത്താരദീപമേ
കൊഞ്ചിക്കൂടണഞ്ഞു വാ
നെഞ്ചിൽ ചായുറങ്ങുവാൻ
വാവണിഞ്ഞനാൾ നുരഞ്ഞ
പാതിരാസമുദ്രമായ്
എന്തിനെന്റെയുള്ളുലച്ചു നീ
കാറ്റുലച്ചു ചായ്ച നിന്റെ വാർമുടി-
ക്കുടന്നകൊണ്ടു മെത്ത തീർത്തു
നീ വിളിച്ചുവോ
പാതിമാഞ്ഞൊരീ ചന്ദ്രനും
കാതിലോതുമീ മന്ത്രവും
രാഗലോലമൊന്നുചേർന്ന രാത്രിയല്ലേ
കൂടെ വന്നു കൂട്ടിരിക്കുമോ
തിങ്കൾത്തേരിറങ്ങി വാ
തങ്കത്താരദീപമേ
കൊഞ്ചിക്കൂടണഞ്ഞു വാ
നെഞ്ചിൽ ചായുറങ്ങുവാൻ
നാട്ടുമാവുകൾ പാട്ടുമൂളും
കാട്ടുചില്ലയിൽ ചേക്കേറാൻ
മഞ്ഞുതുമ്പികൾ തൊട്ടിലാട്ടും
കുഞ്ഞുപൂവിലെ തേൻതലോടാം
വെണ്ണിലാവു പെയ്തിറങ്ങുമാറ്റിറമ്പിലൂടെ
തിങ്കൾത്തേരിറങ്ങി വാ
തങ്കത്താരദീപമേ
കൊഞ്ചിക്കൂടണഞ്ഞു വാ
നെഞ്ചിൽ ചായുറങ്ങുവാൻ