രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍
രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം
പൂത്തിറങ്ങും പൊന്‍കിനാക്കള്‍ പങ്കുവെയ്ക്കാൻ പോകാം
ഉയിരിനുള്ളില്‍ മിന്നിമായും
മണ്‍ചിരാതായ് മാറാം
ഓ രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം
കണ്ണാടിക്കവിളോരം
നാണം കാണുമ്പോള്‍
മിന്നാരപ്പുഴയോരം
നിന്‍ നാദം കേള്‍ക്കുമ്പോള്‍
സിന്ദൂരച്ചിറകിന്മേല്‍
ഞാന്‍ പൊങ്ങിപ്പാറുമ്പോള്‍
മന്ദാരക്കുട നീര്‍ത്തും
ഹോ മായാസ്വപ്നങ്ങള്‍
ആരും കാണാ തീരങ്ങള്‍ തേടാം
മഞ്ഞില്‍കൂട്ടും കൂടാരം പൂകാം ഹോ..
രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം
മാമ്പൂവിന്‍ മധുതേടും
എന്‍ കുഞ്ഞിക്കുയിലേ വാ
മറ്റാരും നുകരാതെന്‍
തേന്‍മുന്തിരിമുത്തം താ
വിണ്ണാറ്റിന്‍ കരനീളേ വാ
നീന്തി നടക്കുമ്പോള്‍
നിന്നുള്ളിലിടനീര്‍ത്തും
പൊന്നിന്‍ പൂമ്പൊടി തേടാല്ലോ
പീലിത്തൂവല്‍ പൊന്നൂഞ്ഞാലുണ്ടോ
ഞാവല്‍ കൊമ്പില്‍ കൂടേറും പ്രാവേ ഹോ..
രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം
പൂത്തിറങ്ങും പൊന്‍കിനാക്കള്‍ പങ്കുവെയ്ക്കാൻ പോകാം
ഉയിരിനുള്ളില്‍ മിന്നിമായും
മണ്‍ചിരാതായ് മാറാം
ഓ രാത്രിലില്ലിപ്പൂവിന്‍ ചുണ്ടില്‍ മുത്താം
രാഗലോലം ഈണം മൂളിപ്പാടാം