മാറിലെ മൺകുടിലിൽ

മാറിലെ മണ്‍കുടിലില്‍ 
കുളിര്‍മാമഴ പെയ്യുകയായ്
ഒരു കുടമിരുകുടമായി 
ഈ പാല്‍മഴ പവിഴമഴ
പരിഭവമൊഴുകും ശിശിരമഴ 
ചിലുചിലെ ചിതറും തേന്മഴ
(മാറിലെ...)

ആ...
ഒരു കരിമുകിലായ് നീയെന്നുള്ളില്‍ പെയ്താല്‍
മണിമയിലഴകായ് ഞാനീ മഴയില്‍ 
നനയാം
ഒരു തണുവിരലാൽ നീയെൻ മെയ്യിൽ
തൊട്ടാൽ
പരിമൃദുലതയായ് ഞാനീ തനുവില്‍ പടരാം
ഒരു സീൽക്കാരം എന്നിലുണർന്നു
ഒരു ശൃംഗാരം കരളിലുണര്‍ന്നു
ഇരുളിൻ രാവുകളില്‍ ഈറൻ സന്ധ്യകളിൽ
ഇങ്ങിനെയെന്നുടലില്‍ പൊന്മണി ചാര്‍ത്തിടവേ
എന്നെ മറക്കുകയായ് സ്വയമൊരു നിമിഷം
(മാറിലെ...)

ഒരു ചെറുശലഭം കണ്ണില്‍ പാറും നേരം
അതു വെറുമലിവിന്‍ നിനവായ് മാറും നേരം
ഒരു നറുമലരിന്‍ ചുണ്ടില്‍ മുത്തും പോലെ
കുളിര്‍മണിമഞ്ഞിന്‍ മുത്തം നല്‍കും യാമം
ഒരു സല്ലാപം കാതിലണിഞ്ഞു
ഒരു സംഗീതം ശ്രുതിയലമര്‍ന്നു
ഇന്നലെയോളവുമെന്‍ പൊള്ളിയ 
ചിന്തകളില്‍
സാന്ത്വനഗാനവുമായ് എന്തിനു നീ വരവായ്
എന്നെ മറക്കുകയായ് സ്വയമൊരു നിമിഷം
(മാറിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarile mankudilil

Additional Info

Year: 
1997

അനുബന്ധവർത്തമാനം