ശൃംഗാരയമുനാ പുളിനം

ശൃംഗാരയമുനാ പുളിനം
കാനനം വാസന്തസദനം
ഗീതാഗോവിന്ദ സംഗീതലയനം
രാധാമാധവ നടനം
രാധാമാധവ നടനം
(ശൃംഗാര...)

ഗോപികമാരീ വൃന്ദാവനിയൊരു
കേളീമണ്ഡപമാക്കി
മാമ്പൂമുകുള ശരങ്ങളുമേന്തി
മന്മഥനും വരവായി
രാധേ..മാരോത്സവം കൊടിയേറി
(ശൃംഗാര...)

ഓരോ പദമാടുമ്പോൾ നിന്നുടൽ
ഓളം ഞൊറിയുകയായി
സ്വേദകണങ്ങൾ ചോലകളായി
സാദമലിയുകയായി
രാധേ..സായൂജ്യമടയുകയായി
(ശൃംഗാര...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sringarayamuna pulinam

Additional Info

Year: 
1997

അനുബന്ധവർത്തമാനം