നിളയുടെ സോപാന സ്വരധാരകൾ

പസ സനിസ പനിസനിസനിസനിസനിപ
ഗമപസ പസ ഗമപസനിപമരിഗ സരിസരിസഗമപ സഗമപനിസാ

നിളയുടെ സോപാന സ്വരധാരകള്‍
വരദാനസംഗീതമായ്
മലയാളമേ നിന്റെ ഉദയാസ്തമയങ്ങള്‍
നവരസ ചമയങ്ങള്‍ ചാര്‍ത്തീ
സാരസ്വത പത്മതല്പങ്ങളില്‍ കാഞ്ചനവീണകള്‍ മീട്ടി 
നിളയുടെ സോപാന സ്വരധാരകള്‍..
വരദാനസംഗീതമായ്

ശാരിക ചൊല്ലിയ കാവ്യേതിഹാസം 
സഹസ്രഹംസങ്ങളായ് ഒഴുകുമ്പോള്‍ 
ചൊരിമണ്ണിലും ഭാവകളിമുദ്ര തെളിയുന്ന
പനയോല രൂപങ്ങള്‍ എഴുതുമ്പോള്‍
കരള്‍ നിറഞ്ഞു തുഞ്ചന്‍ പാടുന്നുവോ
ചിരി കടഞ്ഞു തുഞ്ചന്‍ തുള്ളുന്നുവോ
നിളയുടെ സോപാനസ്വരധാരകള്‍..
വരദാന സംഗീതമായ്

ആലിലത്തുമ്പിലും ശീവേലിദീപം
ഹൃദയമന്ത്രങ്ങളായ് തെളിയുമ്പോൾ
മയില്‍പ്പീലിയും നൂറു മഴവില്ലുമലിയുന്ന
ഹരിനാമ നൂപുരം ഉണരുമ്പോള്‍
പടി കടന്നു പുള്ളോന്‍ പാടുന്നുവോ
തുടി നിറഞ്ഞു താളം കേള്‍ക്കുന്നുവോ..

നിളയുടെ സോപാന സ്വരധാരകള്‍
വരദാനസംഗീതമായ്
മലയാളമേ നിന്റെ ഉദയാസ്തമയങ്ങള്‍
നവരസ ചമയങ്ങള്‍ ചാര്‍ത്തീ
സാരസ്വത പത്മതല്പങ്ങളില്‍ കാഞ്ചനവീണകള്‍ മീട്ടി 
നിളയുടെ സോപാന സ്വരധാരകള്‍..
വരദാനസംഗീതമായ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nilayude sopana swaradharakal

Additional Info

അനുബന്ധവർത്തമാനം