ഇലയുടെ തളികയിൽ
ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ
തളിർമനം പോലൊരു കൊന്നപ്പൂ
ശീതളകളഭം തിലകം ചാർത്തിയോ-
രേഴഴകുള്ളൊരു കൊന്നപ്പൂ
മഞ്ഞവരക്കുറി ചാർത്തും
കേരളകന്യക പോലൊരു കൊന്നപ്പൂ
ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ
തളിർമനം പോലൊരു കൊന്നപ്പൂ
മേടവിഷുപ്പുലർക്കാലം - ഇതു
മേദിനിയുടെ പൂക്കാലം
ഋതുസംഗമശുഭമണ്ഡപനടയിൽ
വരവേൽക്കുകയായ് നിന്നെ
നിറപറ നെയ്ത്തിരി കസവണി വെള്ളരി
മലയാളത്തറവാട്ടിൽ
ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ
തളിർമനം പോലൊരു കൊന്നപ്പൂ
ഗ്രാമമഹോത്സവകാലം - നിറ
ചാരുതയുടെ ചാഞ്ചാട്ടം
മഴമേഘക്കിളി പാടും വയലിൽ
കതിരാടുകയായ് വീണ്ടും
പവനരി പൂങ്കുല പൂത്തിരി പുഞ്ചിരി
മലയാളത്തറവാട്ടിൽ
ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ
തളിർമനം പോലൊരു കൊന്നപ്പൂ
ശീതളകളഭം തിലകം ചാർത്തിയോ-
രേഴഴകുള്ളൊരു കൊന്നപ്പൂ
മഞ്ഞവരക്കുറി ചാർത്തും
കേരളകന്യക പോലൊരു കൊന്നപ്പൂ
ഇലയുടെ തളികയിൽ പ്രകൃതീശ്വരിയുടെ
തളിർമനം പോലൊരു കൊന്നപ്പൂ