വാവാവോ വാവുറങ്ങ് - F
വാവാവോ വാവുറങ്ങ് കായാമ്പൂ കണ്ണുറങ്ങ്
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
നിനക്കുറങ്ങാനൊരുങ്ങീ കനവിൻ കൂടാരം
വാവാവോ വാവുറങ്ങ് കായാമ്പൂ കണ്ണുറങ്ങ്
കനകക്കിനാവിന്റെ കളിയൂഞ്ഞാലാടുമ്പോൾ
ഓമനക്കണ്ണന് കേട്ടുറങ്ങാൻ
കഥ കഥ പൈങ്കിളി പണ്ടു പറഞ്ഞൊരു
കഥ പറയാമോ പൂങ്കാറ്റേ
പാടാമോ... പാലരുവീ
ആടാമോ കാർത്തുമ്പീ
ഉറങ്ങാൻ നേരം പാൽനിലവിൽ
തുണയായ് വരുമോ വാർതിങ്കളേ
(വാവാവോ...)
ഓരോ മോഹവും പൊൻപീലി ചൂടും
അമ്പിളിയോളം നീ വളരും
പിഞ്ചിളം കാലടി പൂഞ്ചോട്ടിലെന്നും
പൂ വിരിക്കാനായ് നിൻ അമ്മ വരും
കരയാതേ... വാടാതെ
മിഴിയോരം നനയാതെ
അറിയാതോമന മോനുറങ്ങ്
താലോലമാടിയെൻ തേനുറങ്ങ്
(വാവാവോ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vavavo vavurangu - F
Additional Info
Year:
1997
ഗാനശാഖ: