എങ്ങാണെൻ അമ്മേ
എങ്ങാണെന്‍ അമ്മേ നിന്‍ വാത്സല്യപ്പാല്‍ക്കടല്‍
എങ്ങാണോ നിന്നോമല്‍ കാരുണ്യത്തേന്‍കുടം
വേർപാടിന്‍ നോവുമായ്
തേങ്ങുന്നോ മാനസം
ഇന്നോളം തോര്‍ന്നില്ല
കണ്ണീരിന്‍ പേമഴ
ഇന്നോളം കേട്ടില്ല
താരാട്ടിന്‍ ശീലുകള്‍
ഈ രാവിന്‍ മാറിലെന്നെ
ആരോമല്‍ കൈകളാല്‍
താലോലിച്ചോമനിക്കാ-
നോടി വന്ന തെന്നലേ
ഇടറുമെന്റെ നെഞ്ചിലെ
മൊഴികളൊന്നു കേള്‍ക്കണേ
തീ പിടിച്ച കൂട്ടിലാണു ഞാന്‍
എങ്ങാണെന്‍ അമ്മേ നിന്‍ വാത്സല്യപ്പാല്‍ക്കടല്‍
എങ്ങാണോ നിന്നോമല്‍ കാരുണ്യത്തേന്‍കുടം
പഞ്ചാഗ്നി ജ്വാലയാളും
മൗനത്തിന്‍ വീഥിയില്‍
സ്നേഹത്തിന്‍ സാന്ത്വനങ്ങള്‍
തേടിവന്നതാണു ഞാന്‍
ശ്രുതിമറന്ന പാട്ടുമായ്
യാത്രയോതിടുന്നു ഞാന്‍
ജന്മരാത്രി മാഞ്ഞുപോകയായ്
എങ്ങാണെന്‍ അമ്മേ നിന്‍ വാത്സല്യപ്പാല്‍ക്കടല്‍
എങ്ങാണോ നിന്നോമല്‍ കാരുണ്യത്തേന്‍കുടം
വേർപാടിന്‍ നോവുമായ്
തേങ്ങുന്നോ മാനസം
ഇന്നോളം തോര്‍ന്നില്ല
കണ്ണീരിന്‍ പേമഴ
ഇന്നോളം കേട്ടില്ല
താരാട്ടിന്‍ ശീലുകള്‍