രാജയോഗം സ്വന്തമായ്
രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥൻ മഞ്ചലേറുന്നു
കന്നിമണ്ണിൻ മാറിലും
നറുമഞ്ഞുവീഴും പൂവിലും
പൊൻവെളിച്ചം മിന്നു ചാർത്തുന്നു
നീ കാണും സങ്കല്പതീരങ്ങൾ
സന്ദേശകാവ്യങ്ങളായ്
രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥൻ മഞ്ചലേറുന്നു
ആരാമഹംസം തേങ്ങുന്നുവോ
ആശാമുഖം മായുന്നുവോ
ഇരുൾ പടരുന്നൊരു വേദനയിൽ
ഈ മൊഴികൾ നിൻ സാന്ത്വനമായ്
രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥൻ മഞ്ചലേറുന്നു
രാഗേന്ദുദീപം താഴുന്നുവോ
രാപ്പാടികൾ കേഴുന്നുവോ
തിരയൊഴിയാത്തൊരു സാഗരമേ
തീരമിതാ നിൻ കാവലിനായ്
രാജയോഗം സ്വന്തമായ്
ഇനി രാവുറങ്ങാം ചന്തമായ്
രാശിനാഥൻ മഞ്ചലേറുന്നു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rajayogam swanthamaai
Additional Info
Year:
1997
ഗാനശാഖ: