കളിചിരിതൻ പ്രായം - D
കളിചിരിതന്‍ പ്രായം
തേന്‍ മഴ പൊഴിയും നാണം
കളിചിരിതന്‍ പ്രായം
തേന്‍ മഴ പൊഴിയും കാലം
മിഴികളിലൊരു മണിദീപം
നിന്‍ ചൊടികളിലിതു മധുമാസം
ഇന്നു സ്വയംവരത്തിരുനാളല്ലോ
കളിചിരിതന്‍ പ്രായം
തേന്‍ മഴ പൊഴിയും കാലം
മാറില്‍ നീ ചായും നേരം
മായേ നിന്റെ മൗനമെന്തേ
പകല്‍മഴ നനഞ്ഞ പരിഭവം
നിറനിശകളില്‍ സുഖകരം
ഇനിയുമൊരുഷസ്സിനു കളമെഴുതാന്‍
ഇരുവരുമൊരു മനസ്സായ് പുലരാന്‍
പോരൂ...
കളിചിരിതന്‍ പ്രായം
തേന്‍ മഴ പൊഴിയും കാലം
ഏതോ മൂകാനുരാഗം
തേടും ഏകാന്തയാമം
കുയിലുകള്‍ മറന്ന ശ്രുതിലയം
തുയിലുണരുമെന്‍ മുരളിയില്‍
സ്വരസുധ പകരുമൊരനുഭവമായ്
സ്വയമൊരു പുഴയുടെ കളകളമായ്
പോരൂ...
കളിചിരിതന്‍ പ്രായം
തേന്‍ മഴ പൊഴിയും നാണം
മിഴികളിലൊരു മഴമേഘം
നിന്‍ ചൊടികളിലമൃതിനു ദാഹം
ഇന്നു സ്വയംവരവധുവായ് പോരൂ
കളിചിരിതന്‍ പ്രായം
തേന്‍ മഴ പൊഴിയും കാലം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalichirithan prayam - D
Additional Info
Year:
1997
ഗാനശാഖ: