കമലദളം മൂടും - D1

കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം 
തീരാദാഹം നൂറു താരാദീപം
മൂകാവേശം സ്വപ്ന നീലാകാശം
മദനനു വരം തരാന്‍ പ്രിയേ വരൂ നീ
കളമൊഴി നീയാരോ കവിതകളാരാരോ
കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം 

ഈ നിലാവിലെന്‍റെയിടയ-
രാഗമായി വന്നു നീ
ഈ വസന്തരാവിനെത്ര 
ചുംബനങ്ങള്‍ നല്‍കി നീ
രാഗം താനം രാവിന്‍ താളം
മലരണിയുന്നു മാർഗഴിക്കാടുകള്‍
മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം
കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം 

വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍
മണ്‍‌ചിരാതിലെന്റെ ഹൃദയ-
നാളമായി നിന്നു നീ
ഏതോ ഗാനം മൂളും യാമം
ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍
ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം

കമലദളം മൂടും കൗമാരം
കാര്‍മേഘം കൂടണയും മിഴിയോരം 
തീരാദാഹം നൂറു താരാദീപം
മൂകാവേശം സ്വപ്ന നീലാകാശം
മദനനു വരം തരാന്‍ പ്രിയേ വരൂ നീ
കളമൊഴി നീയാരോ കവിതകളാരാരോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kamaladalam moodum D1

Additional Info

Year: 
1997

അനുബന്ധവർത്തമാനം