മേലേക്കാവിൻ മുറ്റത്ത്
മേലേക്കാവിന്‍ മുറ്റത്താരാവാരപ്പൂരം
ഒറ്റക്കൊമ്പന്‍ കൊച്ചുകുറുമ്പന്‍ വാ
മേടക്കാറ്റിന്‍ കാതില്‍ കേളിക്കൊട്ടിന്‍ താളം
കോലംതുള്ളും കോമരമുണ്ടേ വാ
തുമ്പിക്കയ്യില്‍ വീരപ്പൊന്‍വാളും
പൂമ്പട്ടും നല്‍കും
കോലോം വാഴും തമ്പ്രാക്കന്മാര്
തമൃതോം തിമൃതോം പള്ളിയെഴുന്നള്ള്
(മേലേക്കാവിന്‍...)
ഇടംവലം നടന്നാലിലക്കോവില്‍
വണങ്ങണം ഗണപതിഭഗവാനേ
തമ്പേറും ചെറു കൊമ്പുകുഴല്‍വിളി
ചെണ്ടയുടുക്കു കടുംതുടി - ജില്ലം
അമ്പാരിത്തിരുട്ടാമര മണിമുടി
മാറിലൊരോട്ടുമണിച്ചന്തം
ജില്ലല്ലം ജില്ലല്ലം പഞ്ചാരിത്താളത്തില്‍ മുടിയേറ്റ്
മാരാര്‍ക്കും മാളോര്‍ക്കും തുള്ളാട്ടം ഉള്ളത്തില്‍ കൊടിയേറ്റ്
(മേലേക്കാവിന്‍...)
കറുമ്പനാനേ കുറുമ്പനാനേ
തിടമ്പെടുക്കട തിരിയെട മറിയെട
ആനച്ചെണ്ട പറമേളം -പൊടി
പാറ്റിപ്പോണ ഗജമേളം
അടിമുടിമെടഞ്ഞാലിലച്ചായലില്‍ മലര്‍ക്കുലയണിയുന്നു ധനുമാസം
ചെമ്മാനച്ചെറുചില്ലയിലമ്പിളി മുത്തണിമുന്തിരി തൂക്കിയതും
കൊമ്പുകൾ തുമ്പിയുമാട്ടിനിലാവിൽ
കാര്‍മുകില്‍ നില്‍ക്കും പൂച്ചന്തം
ചില്ലല്ലം ചില്ലല്ലം കാണാപൂങ്കാറ്റത്ത്
വരവേല്‍പ്പ്...
ആഴിക്കും ഊഴിക്കും ആകാശത്തേവര്‍ക്കും കുളിരൂട്ട്...
(മേലേക്കാവിന്‍...)