ഇന്ദുകലേ വാനിൽ

ങ്ഉം...
ഇന്ദുകലേ...വാനില്‍ നിലാവിന്‍ 
കൊതുമ്പു തോണികള്‍ തുഴഞ്ഞുവാ

ഇന്ദുകലേ വാനിൽ നിലാവിന്‍ 
കൊതുമ്പു തോണികള്‍ തുഴഞ്ഞുവാ
നിന്‍ കവിളില്‍ പൂക്കും കിനാവിന്‍ കടമ്പുപൂവിതള്‍ എറിഞ്ഞുതാ
മഞ്ചാടിക്കാടിനുള്ളിൽ
മലർക്കിളിക്കൂടിനുള്ളില്‍
മധുവിധുരാവിന്‍ മാധുരിയുണ്ണാം
(ഇന്ദുകലേ...)

രാക്കുളിര്‍മഞ്ഞിന്‍ ചേലതരാം
നറുമഴനൂലിന്റെ താലിതരാം
മറുകുള്ള മാറില്‍ ചാര്‍ത്തിടുവാന്‍
മരതകക്കല്ലിന്റെ മാലതരാം
പുലര്‍വെയില്‍ പൊന്നാല്‍ മോതിരമാവാം
പുലര്‍വെയില്‍ പൊന്നാല്‍ മോതിരമാവാം
കൂവളക്കണ്‍കളില്‍ കാര്‍മഷിയെഴുതാം
(ഇന്ദുകലേ...)

പൂത്തഴപ്പായില്‍ കൂട്ടിരിക്കാം
തളിരിലത്താംബൂലം ചവച്ചരയ്ക്കാം
അകത്തളവാതില്‍ ചേര്‍ത്തടയ്ക്കാം
അരികത്തെ ദീപത്തിന്‍ തിരിയണയ്ക്കാം
കിലുകിലെ കാതില്‍ കീര്‍ത്തനം പാടാം
കിലുകിലെ കാതില്‍ കീര്‍ത്തനം പാടാം
കുസൃതിയില്‍ നിന്നെയെന്‍ തംബുരുവാക്കാം
(ഇന്ദുകലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Indukale vaanil