മഞ്ഞിൽ മുങ്ങും
മഞ്ഞില്‍ മുങ്ങും മാമരത്തില്‍
മെല്ലെ മൂളിപ്പാടും പൂങ്കുയിലേ
മനസ്സിനുള്ളില്‍ പൂത്തൊരുങ്ങും
നിന്റെ മാമ്പൂവുണ്ണാനാരാണ്
കാണാക്കാറ്റിന്‍ കയ്യില്‍ ചേങ്ങിലകൊട്ടി
ഒരു കിന്നാരക്കിളുന്നു പാട്ടായ്
സല്ലാപം ചൊല്ലുവതാര്
(മഞ്ഞില്‍...)
ചെമ്മുകിലിന്‍ ചാന്തുമായ്
ചേമന്തിപ്പൂവുമായ്
പൊന്‍കിനാവില്‍ ഞാന്‍ നിന്നെ
കാത്തു നില്‍ക്കുമ്പോള്‍
കന്നിയിലക്കുമ്പിളില്‍ നാഴൂരിപ്പാലുമായ്
വെണ്ണിലാവുപോലെ മുന്നില്‍
ഞാന്‍ തുളുമ്പുമ്പോള്‍
കണ്ണുമിഴിക്കും വെള്ളിവിളക്കിന്‍ പൊന്‍തിരിയെന്നുള്ളം
കുളിരായ് കുറുകും കുറുവാല്‍-
ക്കിളിയായ് ഇന്നലെയെന്നുള്ളം
(മഞ്ഞില്‍...)
ചോലമരപ്പാതയില്‍ മൂവന്തിച്ഛായയില്‍
പൊന്‍കൊലുസുകാല്‍ വെച്ചു
ഞാന്‍ നടക്കുമ്പോള്‍
പിന്‍വഴിയില്‍ പമ്മി ഞാന്‍ നിന്‍കൂടെപ്പോരവേ
മുള്ളുകൊള്ളും കള്ളനോട്ടം
കൊണ്ടെറിഞ്ഞു നീ
ചില്ലുചിലമ്പിന്‍ ചിഞ്ചിലമായി പുഞ്ചിരികൊഞ്ചിക്കാം
മനസ്സിന്‍ ചിറകിന്‍ തണലുകളില്‍
ഞാന്‍ മഞ്ചമൊരുക്കീടാം
(മഞ്ഞില്‍...)