ഹേ വസുദേ

ഹേ വസുധേ...നഭസ്സിന്‍ തനുജേ...
ഹേ വസുധേ...നഭസ്സിന്‍ തനുജേ...
നിന്‍ സ്വപ്ന സുമവാടിയില്‍
നിന്‍ സ്വപ്ന സുമവാടിയില്‍
ഒരു ജന്മം വീണ്ടും തരൂ
                                              (ഹേ വസുധേ)
                                                       
എന്‍ തേവനെന്‍ പാതി ഉയിരായവന്‍
വാഴുന്നു ദൂരെ...
ഞാനെന്ന ഗീതത്തിന്‍ സ്വരമായവന
കേഴുന്നു ദൂരെ..
എന്നോര്‍മ്മയില്‍ നാള്‍കളെണ്ണുന്നവന
അവനെന്റെ സ്വന്തം..
എന്‍ വാനിലെ പൊന്നൊളിയായവന
അവനെന്റെ സര്‍വ്വം..
തെന്നലിന്‍ തേരില്‍ വരുന്നു ഞാന്‍...
എന്നുമെന്‍ തേവനെ കാണുവാന്‍....
                                                 (ഹേ വസുധേ)

കൊതിതീരും മുമ്പേ വെണ്മുകിലായ ഞാൻ
ഒഴുകുന്നു രാവില്‍..
തമസ്സിന്റെ ചിറകുള്ളൊരഴലായ ഞാൻ
പടരുന്നു പാരില്‍..
വര്‍ഷങ്ങളായെന്‍ ആത്മാവു നിത്യം
അലയുന്നു മൂകം..
ഒരു ദേഹമായ് പുതുജന്മമായ്
പ്രിയനോടു ചേരാന്‍..
നിന്‍ ദയാവൈഭവം നേടുവാന്‍...
ഒരു സൃഷ്ടിയായ് സ്പന്ദനം കൊള്ളുവാന്‍...
                                                (ഹേ വസുധേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
hey vasudhe

Additional Info

Year: 
1999

അനുബന്ധവർത്തമാനം