ഓ അനുപമ നീ

ഓ..അനുപമ നീ അനശ്വര നീ അഖിലം നീ
നിത്യേ ഭദ്രേ മുക്തേ ചിത്തം
ദുന്ദുഭിയാകുന്നൂ
വിദ്യേ ധന്യേ കന്യേ ഹൃത്തില്‍ നിന്‍പ്രഭയോലുന്നൂ
ഓ അനുപമ നീ അനശ്വര നീ അഖിലം നീ

ഝണ ഝണ ഝണരവം പ്രതിസ്വരം
ഗഗമമധധനിനിസ മഗസ മഗസ
അവനിയില്‍ തവരവം അനുപദം
ഝണ ഝണ ഝണരവം പ്രതിസ്വരം
അവനിയില്‍ തവരവം അനുപദം
എന്നും വ്യഥയില്‍ സ്വാന്തം
അല്ലില്‍ പിടയും നേരം
ചേതോമയിയെ കാരുണ്യപീയൂഷധാരയ്‌ക്ക് കൈനീട്ടി..
മേവുന്നു ബാഷ്‌പാഭിഷേകം
ചെയ്‌തൂ ഞാന്‍..
ആര്യേ മമവചനം കേള്‍ക്കൂ..
ആ...ആ....
                                                          (ഓ അനുപമ നീ)

ശ്രുതി ശ്രുതി ശ്രുതിമയം ഋതുലയം
അരുളിടും വരവരം ഹിതകരം (2)
എന്നില്‍ നിറയും ശോകം
മണ്ണില്‍ പടരും നേരം
മായാമഹിതേ സാമീപ്യസാരള്യ
സായൂജ്യ കൈവല്യം തേടുന്ന
ചേതസ്സിന്‍ ചാഞ്ചല്യം കണ്ടാലും
ദേവീ മമകദനം തീര്‍ക്കൂ.....

നിസസ നിസസ നിസ ഗഗസ ഗഗസ മഗ
ധധനി ധധനി ധനി മഗസ മഗസ
സസഗഗ നിനിസസ ധധനിനി മമധധ
സാ‍മഗ മാനിധ ധാസനി മധനിസഗ...
ആ....ആ......ആ.......ആ.......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
O anupama nee

Additional Info

അനുബന്ധവർത്തമാനം