ആയില്യം നാളിൽ
കാഞ്ചന തേരിലെ മഞ്ജുള രൂപം ഞാൻ
കണ്ണികളൊരുക്കി വന്നെൻ കൈകളിതാ..
കന്മദ തുല്യനാം വില്ലാളിവീരൻ ഞാൻ
മധു മഴ പെയ്തു വിണ്ണിൻ കൈകളിതാ..
ആയില്യം നാളില്‍
പ്രിയ സാര്‍വ്വഭൗമി വരും നേരം
ആയിരം ദീപം കതിര്‍മാല ചൂടിയെഴുന്നേരം
വീരാളിപ്പൊന്‍പട്ടു വേണം...
വെണ്‍കൊറ്റപ്പൂങ്കുട വേണം...
സുകൃതസുഭഗമണിയുമനഘവനികയില്‍..
വിജയനിനദ തിരകളിളകും സരണിയില്‍..
(ആയില്യം)
താലങ്ങളേന്തും മുകിലുകള്‍
തൂകുന്നു പൊന്നിന്‍ മലരുകള്‍
നീയെഴുന്നള്ളും രാവില്‍
എന്നുള്ളമാകും വിപഞ്ചിയില്‍
പീയൂഷമോലും സ്വരവുമായ്
ഇന്നെന്‍ മൗനം നിന്നെ വാഴ്ത്തുമ്പോള്‍
താലങ്ങളേന്തും മുകിലുകള്‍
തൂകുന്നു പൊന്നിന്‍ മലരുകള്‍
നീയെഴുന്നള്ളും രാവില്‍
എന്നുള്ളമാകും വിപഞ്ചിയില്‍
പീയൂഷമോലും സ്വരവുമായ്
ഇന്നെന്‍ മൗനം നിന്നെ വാഴ്ത്തുമ്പോള്‍..
നവനവ കനവുകളരുളിടുമരുണിമ
അനുപദമിതളിടും കരളിലെ മധുരിമ
പകരുവാനനുമതി നല്‍കുക ഒന്നിനി നീ
(ആയില്യം)
ഹംസങ്ങള്‍ പെയ്യും കളരവം
താര്‍തെന്നല്‍ വീശും പരിമളം
നിന്‍ പദം പതിയും നടയില്‍
എന്‍ മനം പേറും പല നിറം
ഒന്നൊന്നായ് മെല്ലെ വിതറുന്നു
ഏതോ മോഹം എന്നില്‍ പൂക്കുമ്പോള്‍..
ഹംസങ്ങള്‍ പെയ്യും കളരവം
താര്‍തെന്നല്‍ വീശും പരിമളം
നിന്‍ പദം പതിയും നടയില്‍
എന്‍ മനം പേറും പല നിറം
ഒന്നൊന്നായ് മെല്ലെ വിതറുന്നു
ഏതോ മോഹം എന്നില്‍ പൂക്കുമ്പോള്‍..
നവനവ കനവുകളരുളിടുമരുണിമ
അനുപദമിതളിടും കരളിലെ മധുരിമ
പകരുവാനനുമതി നല്‍കുക ഒന്നിനി നീ
(ആയില്യം)