മൊഞ്ചുള്ള മഞ്ചാടി
മൊഞ്ചുള്ള മഞ്ചാടിതത്തമ്മേ
നിന്റെ ചെഞ്ചുണ്ടിൽ ഒപ്പനശീലുണ്ടോ
ആ....
മൊഞ്ചുള്ള മഞ്ചാടിതത്തമ്മേ
നിന്റെ ചെഞ്ചുണ്ടിൽ ഒപ്പനശീലുണ്ടോ
മൊഹബ്ബത്തിൻ പനിമതി വിടരും
നറുമണമൊഴുകും ദുനിയാവിൽ
റഹ്മത്തിൻ പൂത്തിരി വിരിയണ
പൂമഴ പൊഴിയണ പാർവ്വണചന്ദ്രികയും
മൊഞ്ചുള്ള മഞ്ചാടിതത്തമ്മേ
നിന്റെ ചെഞ്ചുണ്ടിൽ ഒപ്പനശീലുണ്ടോ
ഓ....തങ്കക്കസവിന്റെ തട്ടമിട്ട്
തിങ്കൾ കവിളില് ചോപ്പണിഞ്ഞ്
ആ...
തങ്കക്കസവിന്റെ തട്ടമിട്ട്
തിങ്കൾ കവിളില് ചോപ്പണിഞ്ഞ്
അണിമണിക്കൊലുസ്സിട്ട് നീ വരുമ്പോ-
ളെന്റെ മണവറ താനേ തുറക്കുന്നു
മൊഞ്ചുള്ള മഞ്ചാടിതത്തമ്മേ
നിന്റെ ചെഞ്ചുണ്ടിൽ ഒപ്പനശീലുണ്ടോ
ആ....
നാണിച്ചുനിക്കുമ്പം മാരന്റെ കൈയ്യില്
മാണിക്ക്യവീണയാകും - നീ
മാണിക്ക്യവീണയാകും
മുത്തണിരാവിന്റെ മഞ്ചത്തിലിന്നൊരു
ചക്കരചാമ്പക്ക മൊത്തിക്കടിക്കണ
സ്വപ്നം കാണും നീ
കരളിൻ ചിരികളിൽ അടിമുടി പടരണ്
മിഴികളിൽ കിളികള് ചിറകടിച്ചുയരണ രാവ്
മുത്തണിരാവിന്റെ മഞ്ചത്തിലിന്നൊരു
ചക്കരചാമ്പക്ക മൊത്തിക്കടിക്കണ
സ്വപ്നം കാണും നീ
മൊഞ്ചുള്ള മഞ്ചാടിതത്തമ്മേ
നിന്റെ ചെഞ്ചുണ്ടിൽ ഒപ്പനശീലുണ്ടോ
മൊഹബ്ബത്തിൻ പനിമതി വിടരും
നറുമണമൊഴുകും ദുനിയാവിൽ
റഹ്മത്തിൻ പൂത്തിരി വിരിയണ
പൂമഴ പൊഴിയണ പാർവ്വണചന്ദ്രികയും
മൊഞ്ചുള്ള മഞ്ചാടിതത്തമ്മേ
നിന്റെ ചെഞ്ചുണ്ടിൽ ഒപ്പനശീലുണ്ടോ