കുടകുമേട്ടിൽ
ആ..
കുടകുമേട്ടിൽ കുറിഞ്ഞിപൂത്തത്
നീയറിഞ്ഞില്ലേ - നിറ
ക്കൂട്ടൂമായ് കിളിപ്പാട്ടുമായ്
നീല താഴ്വര കാണാൻ വന്നാട്ടേ
പൊരുന്നവെച്ച നിൻ കുരുന്നുമോഹങ്ങൾ
വിരിഞ്ഞതിന്നല്ലേ
ഇതളിനുള്ളിലെ മധുകണങ്ങൾ
നീ നുകരുമ്പോൾ - കരൾ
പ്പൂവിലെ കണിക്കുമ്പിളിൽ
സ്നേഹരാഗവും കൊണ്ടേ വന്നു ഞാൻ
മഴവിൽ ചായംപൂശും മാനം
മിഴിയിൽ പൂക്കും മായാജാലം
ഹൃദയം മീട്ടും വീണാനാദം
ഉടയും കാറ്റും നീയും പാടി
മനസ്സൊരു മുകിലായ്
ഞാനൊരു മയിലായ്
മരതകവനിയിൽ
ആതിര വരവായ്
സ്വപ്നം കാണും നീയും ഞാനും
സ്വന്തമായെങ്കിൽ
ആഹഹാ ഓഹോഹോ ങും...
കുടകുമേട്ടിൽ കുറിഞ്ഞിപൂത്തത്
നീയറിഞ്ഞില്ലേ - നിറ
ക്കൂട്ടൂമായ് കിളിപ്പാട്ടുമായ്
നീല താഴ്വര കാണാൻ വന്നാട്ടേ
പെണ്ണാളേ...കരുമണിക്കരയില്
തെയ്യം കാണാൻ പോരുന്നോ..
വയലേലക്കുടിലിലെ ചിത്തിരപ്പെണ്ണാളേ
ഏനിപ്പം പോന്നാലുള്ളം തുടിച്ചാ
കൂട്ടത്തീക്കൂടണ പെണ്ണുങ്ങളെങ്ങാൻ
കണ്ടുചിരിച്ചാൽ...
ഏനില്ല ഏനില്ല ഇന്ന് തെയ്യംതാരോ ഹൊയ്
ലാലലല്ലല ലല്ലലലല്ലല
ലാലലല്ല ലാലലല്ലലലാ ലല്ലലലല്ലാ
മടിയിൽ മൗനംകൊള്ളും തോഴി
കുളിരുംകോരിപ്പോകും മാരി
ചൊടിയിൽ താളംതുള്ളും പോലെ
പുളകംപെയ്യും പ്രണയക്കൂട്ടിൽ
ചിറകടിയുയരും പ്രിയതമനണയും
അടിമുടി പൊതിയും നിറകതിലുലയും
സ്വപ്നം കാണും നീയും ഞാനും
സ്വന്തമായെങ്കിൽ
ആഹഹാ ഓഹോഹോ ങും...
കുടകുമേട്ടിൽ കുറിഞ്ഞിപൂത്തത്
നീയറിഞ്ഞില്ലേ - നിറ
ക്കൂട്ടൂമായ് കിളിപ്പാട്ടുമായ്
നീല താഴ്വര കാണാൻ വന്നാട്ടേ
പൊരുന്നവെച്ച നിൻ കുരുന്നുമോഹങ്ങൾ
വിരിഞ്ഞതിന്നല്ലേ
ഇതളിനുള്ളിലെ മധുകണങ്ങൾ
നീ നുകരുമ്പോൾ - കരൾ
പ്പൂവിലെ കണിക്കുമ്പിളിൽ
സ്നേഹരാഗവും കൊണ്ടേ വന്നു ഞാൻ