കാക്കത്തമ്പ്രാട്ടി
കാക്കത്തമ്പ്രാട്ടി അമ്മയ്ക്കും കുഞ്ഞിനും
അന്തിയുറങ്ങാൻ കൂടില്ല
പൊന്നുംകൂടുള്ള തത്തമ്മപ്പെണ്ണിനോ
പാടിയുറക്കാൻ കുഞ്ഞില്ല
കാക്കത്തമ്പ്രാട്ടി അമ്മയ്ക്കും കുഞ്ഞിനും
അന്തിയുറങ്ങാൻ കൂടില്ല
ആരോരാരിരംരാരാരോ
ആരോരാരിരംരാരിരാരോ
കുഞ്ഞുവിശന്നു കരഞ്ഞുറങ്ങുമ്പോൾ
തമ്പ്രാട്ടിപ്പെണ്ണിന് കണ്ണീര്
പായസച്ചോറു കിടന്നുതണുക്കുമ്പോ
തത്തമ്മപ്പെണ്ണിനും കണ്ണീര്
തത്തമ്മപ്പെണ്ണിനും കണ്ണീര്
ആരോരാരിരംരാരാരോ
ആരോരാരിരംരാരിരാരോ
കാക്കത്തമ്പ്രാട്ടി അമ്മയ്ക്കും കുഞ്ഞിനും
അന്തിയുറങ്ങാൻ കൂടില്ല
അച്ഛനിപ്പം വരുമെന്നു പറഞ്ഞവൾ
കുഞ്ഞിനു പാടീ താലോലം
കാത്തുകാത്തുകരഞ്ഞു തളർന്നപ്പം
അമ്മയും കുഞ്ഞുമുറങ്ങിപ്പോയി