സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ
Music:
Lyricist:
Singer:
Film/album:
ഓ.....
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ ഒരു
ചുംബനം തന്നാൽ പിണങ്ങുമോ നീ
ഒരു ചുംബനം - ഒരു സാന്ത്വനം
ഒരു സ്നേഹ സമ്മാനം
സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ
കനകാംബരപ്പൂക്കൾ കവിതകൾ പാടും
കാർക്കൂന്തലിൻ കെട്ടിൽ
ഒരു വർണ്ണ തേൻവണ്ടായ് ഒരു
ഗാന പല്ലവിയായ് പറന്നുവന്നുമ്മ വെച്ചാൽ
പരിഭവിച്ചീടുമോ -പരിഭവിച്ചീടുമോ നീ
(സിന്ദൂരം..)
മണിമുത്തുമാലകൾ മഹിതമെന്നോതും
വാർമലർ മുകുളങ്ങൾ പരിഹാസ
വാക്കിനാലോ പരിരംഭണത്തിനാലോ മമഹൃത്തോടടുപ്പിച്ചാൽ
മതിമറന്നീടുമോ- മതിമറന്നീടുമോ നീ
(സിന്ദൂരം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sindooram thudikkunna
Additional Info
ഗാനശാഖ: