കൊച്ചിയിലും കണ്ടില്ല
കൊച്ചിയിലും കണ്ടില്ല കൊയിലാണ്ടീല്‍ കണ്ടില്ല
കൊല്ലത്തും കണ്ടില്ല ഞാന്‍
വട്ടത്തില്‍ കൂട്ടരുമായ് കൂടി പടകൂടിയിട്ടും
പെണ്ണാളെ കണ്ടില്ല ഞാന്‍
ഇപ്പോ കണ്ടില്ലേ...അവളെ കണ്ടില്ലേ...
ഇപ്പോ കണ്ടില്ലേ... അവളെ കണ്ടില്ലേ...
(കൊച്ചിയിലും)
ദാണ്ടെ കണ്ടെട നോട്ടം കണ്ടെടാ
ആട്ടം കണ്ടെടാ ചാട്ടം കണ്ടെടാ
ദാണ്ടെയെന്റെയുള്ളിലുള്ളൊരു പെണ്ണ്
ഞാന്‍ നാടാകെ തേടിയ പെണ്ണ്..
ദാണ്ടെ കണ്ടെട നോട്ടം കണ്ടെടാ
ആട്ടം കണ്ടെടാ ചാട്ടം കണ്ടെടാ
ദാണ്ടെയെന്റെയുള്ളിലുള്ളൊരു പെണ്ണ്
ഞാന്‍ നാടാകെ തേടിയ പെണ്ണ്...
ഇവളുടെ നടകണ്ടിട്ടെന്മനം വീണെ
ഇവളുടെ മുടികണ്ട് കാര്‍മുകില്‍ പെയ്തെ
ഇവളമ്പിളിക്കൂട്ടിലെ കുട്ടിക്കുറുമ്പനെ
വട്ടത്തിലോടിച്ച് തട്ടിക്കളിപ്പിച്ച്
കളിയാക്കിപ്പാടിയ കള്ളിപ്പെണ്ണ്
ഈ പെണ്ണെന്റെ പൂങ്കരളും കൊണ്ടേ പോയ്
(കൊച്ചിയിലും)
പുസ്തകത്തില് പീലിവെച്ചത്
പെറ്റുനമ്മുടെ കയ്യിലെത്തീട്ട്
മാമയിലായ് മാറിയതിവളല്ലെ...
ഇവള്‍ മയിലാട്ടമാടുകയല്ലേ..
പുസ്തകത്തില് പീലിവെച്ചത്
പെറ്റുനമ്മുടെ കയ്യിലെത്തീട്ട്
മാമയിലായ് മാറിയതിവളല്ലെ...
ഇവള്‍ മയിലാട്ടമാടുകയല്ലേ..
ഇവളുടെ ചിരികണ്ടാല്‍ പൂനിലാവല്ലേ..
ഇവളൊരു കസ്തൂരി മാമ്പഴമല്ലേ...
ഇവള്‍ കെട്ടീട്ടും തട്ടീട്ടും മുട്ടീട്ടും പോകാതെ
ചക്കരക്കെട്ടിലെ മുല്ലപ്പൂപ്പന്തലില്‍
കൂട്ടത്തില്‍ കൂടണതുമ്പിച്ചന്തം
ഇവള്‍ പാടുമ്പോള്‍ കനവാകെ പാലാഴി
(കൊച്ചിയിലും)