ചിരിച്ചെന്നെ കുടുക്കിയ
ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ..
കൊതിപ്പിച്ചു മയക്കിയ കുറുമ്പനല്ലേ…
കണ്ണും കണ്ണും ഇടഞ്ഞു…
നീ കണ്ടില്ലെന്നു നടിച്ചു
അകക്കിളി മൊഴിഞ്ഞു …
നമുക്കീ പ്രണയം തുടക്കം…
എൻ ഉയിരേ…അരികിലരികിൽ വരൂ
അലിവിനമൃതവുമായ്…
അഴകിലൊഴുകി വരൂ…
ഹൃദയമധുരമിതാ...
ചിരിച്ചെന്നെ കുടുക്കിയ മിടുക്കനല്ലേ..
കൊതിപ്പിച്ചു മയക്കിയ കുറുമ്പിയല്ലേ…
അന്നു സന്ധ്യയിൽ കണ്ടമുതൽ
ഉള്ളിലെന്തിനോ മോഹം…
ഇലത്തുമ്പിലുള്ള വെള്ളമഞ്ഞുതുള്ളി പോലെ
മെല്ലെ തുള്ളിത്തുള്ളി തുളുമ്പി ഞാനറിയാതെ
ആ….ആ…ആ…
പ്രണയസൂര്യനെ പോലെ
ഇനിയും പുളകം പകരാം….
എന്നുയിരേ…അരികിലരികിൽ വരൂ
അലിവിനമൃതവുമായ്…
അഴകിലൊഴുകി വരൂ…
ഹൃദയമധുരമിതാ…
(ചിരിച്ചെന്നെ)
സ്നേഹചന്ദ്രികാ നിർമ്മലമായ്
എന്തിനെന്നെ നീ പുല്കി
നീ മാനസപ്പൂമുത്തുപോലെ തിളങ്ങി നിന്നു…
കരൾച്ചിപ്പിക്കുള്ളില് നിന്നെ
ഞാനൊന്നൊതുക്കി വെച്ചു…
ആ…ആ…ആ…
കണ്ടുനിൽക്കവേ തോന്നി….
കാണാൻ വീണ്ടും കാണാൻ…
എന്നുയിരേ…അരികിലരികിൽ വരൂ...
അലിവിനമൃതവുമായ്…
അഴകിലൊഴുകി വരൂ…
ഹൃദയമധുരമിതാ…
(ചിരിച്ചെന്നെ)