അമ്മേ എന്നൊരു
അമ്മേ എന്നൊരു കൊഞ്ചല്‍
മെല്ലെ കാതില്‍ ചൊല്ലൂ
പകരം നല്‍കാമമ്മ പുന്നാരപ്പൊന്നുമ്മ
താലിപ്പീലിക്കാറ്റിന്‍ താലോലം ഞാന്‍ നല്‍കാം...
തന്മയിലേ നന്മയുമായി നല്ലവനായി
നീ വളരു...
(അമ്മേ എന്നൊരു)
സൂര്യോദയം പൊന്‍ സൂര്യോദയം
ഇനി എന്റെ ജന്മം മേലേ പുതുസൂര്യോദയം
സൂര്യോദയം പൊന്‍ സൂര്യോദയം
ഇനി എന്റെ ജന്മം മേലേ പുതുസൂര്യോദയം
മോഹങ്ങള്‍ തളിരണിയാന്‍
പൂക്കാലം കുളിരണിയാന്‍
നീയെന്‍ ജീവനില്‍
കതിരാടും പുലരിയായി...
(അമ്മേ എന്നൊരു)
രാത്തെന്നലേ നല്ലീണങ്ങളായി
ഇനി മെല്ലെ മെല്ലെപ്പാടൂ മോനുറങ്ങാറായി
രാത്തെന്നലേ നല്ലീണങ്ങളായി
ഇനി മെല്ലെ മെല്ലെപ്പാടൂ മോനുറങ്ങാറായി
വെള്ളിളവെയില്‍ താഴെ വരൂ
വെണ്‍ത്തൂവല്‍ വീശി വരൂ
കാണാക്കനവുകള്‍ ഈ കരളില്‍ നിറയുവാന്‍..
(അമ്മേ എന്നൊരു)